സംയോജിത പട്ടികവർഗ്ഗ പ്രൊജക്ടിന് കീഴില്‍ നിലമ്പൂരില്‍ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളില്‍ പ്രവേശനത്തിനായി അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.നിലമ്പൂർ ഐ.റ്റി.ഡി ഓഫീസിന്റെ പ്രവർത്തന പരിധിയിൽ താമസിക്കുന്ന, ഈ വർഷം നാല്, അഞ്ച് ക്ലാസ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവരുമായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് പ്രവേശനം.
പ്രവേശന പരീക്ഷ 2024 മാർച്ച് 16ന് നിലമ്പൂർ ഐ.ജി.എം.എം.ആർ സ്‌കൂളിൽ നടത്തും. അപേക്ഷ നിലമ്പൂർ ഐ.ജി.എം.എം.ആർ സ്‌കൂൾ, ട്രൈബൽ എക്സ്റ്റഷൻ ഓഫീസ് നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ, ഐ.ടി.ഡി.പി, നിലമ്പൂർ എന്നീ ഓഫീസുകളിൽ ഫെബ്രുവരി 15ന് മുമ്പായി സമർപ്പിക്കണം. അപേക്ഷകന്റെ രക്ഷകർത്താക്കളുടെ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
അപേക്ഷയോടൊപ്പം ജാതി, കുടുംബ- വാർഷിക വരുമാനം, പഠിക്കുന്ന ക്ലാസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സമർപ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും ലഭിക്കുന്നതിന് നിലമ്പൂർ ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസുമായോ, നിലമ്പൂർ ഐ.ജി.എം.എം.ആർ സ്‌കൂൾ സൂപ്രണ്ടുമായോ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാരയും നേരിട്ട് ബന്ധപ്പെടണം. ഓൺലൈൻ ആയി www.stmrs.in എന്ന വെബ് സൈറ്റിലൂടെയും അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ഐ.റ്റി.ഡി.പി. പ്രോജക്ട് ഓഫീസ് : 04931 220315
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എടവണ്ണ : 9061634931
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് നിലമ്പൂർ: 9456631204
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പെരിന്തൽമണ്ണ : 9544290676