Sunday, November 10, 2024
HomeEducationസി- ആപ്റ്റ് കോഴ്സുകൾക്ക് ഫ്രാഞ്ചൈസികളെ ക്ഷണിച്ചു

സി- ആപ്റ്റ് കോഴ്സുകൾക്ക് ഫ്രാഞ്ചൈസികളെ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി- ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമിയിൽ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ, എയർപോർട്ട് ഓപ്പറേഷൻസ് ആൻഡ് ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, കോർപ്പറേറ്റ് ഫിനാൻസ്, പി.ജി.ഡി.സി.എ, ഡി.സി.എ, ഡി.എഫ്.എഫ്.എ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, പൈത്തോൺ, ടാലി, ഇ.എഫ് എക്സ്/എഡിറ്റ് എക്സ്പേർട്ട്, എം.എസ് ഓഫീസ് തുടങ്ങി 78 ഓളം കോഴ്സുകളും നടത്താൻ ഫ്രാഞ്ചൈസികളെ ചുമതലപ്പെടുത്തുന്നു.

അപേക്ഷകൾ 2024 ഫെബ്രുവരി 20 വരെ സ്വീകരിക്കും. പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റ് നൽകലും സി- ആപ്റ്റ് നിർവ്വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.captmultimedia.com, 0471 2467728, 9847131115, 9778192644. ഇ-മെയിൽ: mma@captkerala.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Most Popular

Recent Comments