പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികള്‍, ക്രമക്കേടുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ‘സിവിജില്‍’ സിറ്റിസണ്‍ ആപ്പിലൂടെ അറിയിക്കാം. പ്ലേ സ്റ്റോര്‍/ ആപ്പ് സ്റ്റോറുകളില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും. ക്യാമറ, ഇന്റര്‍നെറ്റ്, ജി.പി.എസ് സൗകര്യവുമുള്ള സ്മാര്‍ട്ട് ഫോണില്‍ സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനുട്ടിനകം നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ആപ്പിന്റെ ക്രമീകരണം. പെരുമാറ്റചട്ട ലംഘനം, ചെലവ് സംബന്ധമായ ചട്ടലംഘനം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പ് മുഖേന ചിത്രം അല്ലെങ്കില്‍ വീഡിയോ നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പെടും. ബന്ധപ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കാണ് പരാതി നേരിട്ട് എത്തുക. ആപ്പ് ഉപയോഗിച്ചെടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ സി-വിജില്‍ ആപ്പിലേക്ക് അയയ്ക്കാന്‍ കഴിയൂ.