ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സർക്കാർ കമ്പനിയായ അഡീഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം കേരളയും ന്യൂനപക്ഷ ക്ഷേമ വകുപ്പും സംയുക്തമായി ന്യൂനപക്ഷ വിഭാഗത്തിലെ തൊഴിൽ അന്വേഷകർക്ക് നവയുഗ കോഴ്സുകൾ പൂർണമായും സൗജന്യമായി നൽകുന്നു.
ന്യൂനപക്ഷ വിഭാഗത്തിലെ ബി.പി.എൽ വിഭാഗക്കാർക്കും എ.എൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവർക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. ഹാൻഡ്‌സ് ഓൺ ട്രെയിനിങ് ഇൻ ബയോമെഡിക്കൽ എക്വിപ്മെന്റ് കോഴ്സിലേക്കാണ് കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
അപേക്ഷകരിൽ നിന്നും അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ തൊഴിൽ അന്വേഷകരെ 60 : 40 എന്ന അനുപാതത്തിലായിരിക്കും തിരഞ്ഞെടുക്കുക.
കോഴ്സുകളുടെ യോഗ്യതയും മറ്റു വിവരങ്ങൾക്കും അസാപ് കേരളയുടെ ഔദ്യോഗിക വെബ്സൈറ്റായ www.asapkerala.gov.in സന്ദർശിക്കുകയോ 9778598336 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. താല്പര്യമുള്ളവർ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം : https://forms.gle/bnYctUSDMhMMyuh