Tuesday, November 19, 2024
HomeAutoവാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹനിൽ ഉൾപ്പെടുത്തണം - അവസാന തീയതി ഫെബ്രുവരി...

വാഹന ഉടമകൾ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ വാഹനിൽ ഉൾപ്പെടുത്തണം – അവസാന തീയതി ഫെബ്രുവരി 29

മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ്/ ഫെയ്‌സ് ലെസ് രീതിയിൽ നൽകിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

വാഹന ഉടമകൾക്ക് തന്നെ മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി. ഇങ്ങനെ സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം വാഹന ഉടമകൾക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകൾ ഈ വർഷം 2024 ഫെബ്രുവരി 29 നുള്ളിൽ മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.

വാഹൻ പോർട്ടലിൽ മൊബൈൽ നമ്പർ ചേർക്കുന്ന വിധം

  1. ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ആണ് വാഹൻ പോർട്ടലിൽ ചേർക്കേണ്ടത്.
  2. ആദ്യമായി https://parivahan.gov.in/parivahan//en/content/vehicle-related-services ലിങ്ക് ഓപ്പൺ ചെയ്യുക
  3. State തിരഞ്ഞെടുത്ത് Vehicle Number നല്കി Proceed ചെയ്യുക
  4. ശേഷം Mobile Number update ( Aadhar Based) ലിങ്ക് ക്ലിക്ക് ചെയ്യുക
  5. തുടർന്ന് Vehicle Registration number, Vehicle Engine Number, Chassis Number, Registration Date, Registration Valid up to എന്നിവ നല്കുക. ഇവയെല്ലാം RC Book ൽ ലഭ്യമാണ്.
  6. തുടർന്ന് ആധാർ നമ്പർ നമ്പർ നൽകി ആധാർ നമ്പറിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറും കൊടുക്കുക
  7. ആധാറിൽ കൊടുത്തിരിക്കുന്ന നമ്പറി OTP വരുന്നതാണ്. അത് നല്കിയാൽ Mobile Number update ആകുന്നതാണ്.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Most Popular

Recent Comments