Saturday, December 7, 2024
HomeLocal NewsKollamവുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ

വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ

എക്‌സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (നേരിട്ട്) (കാറ്റഗറി നം. 613/21) വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (ഫസ്റ്റ് എന്‍ സി എ-ധീവര) (കാറ്റഗറി നം. 579/21), (ഫസ്റ്റ് എന്‍ സി എ- എസ് സി) (കാറ്റഗറി നം. 580/21) തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 2024 ജനുവരി 23, 24 തീയതികളില്‍ രാവിലെ 5.30 മുതല്‍ ശ്രീനാരായണ കോളേജ്, കൊട്ടിയം മന്നം മെമ്മോറിയല്‍ എന്‍ എസ് എസ് കോളജ് എന്നിവിടങ്ങളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും 

പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസ്സല്‍ എന്നിവയുമായി ഗ്രൗണ്ടില്‍ ഹാജരാകണം. എന്‍ സി എ കാറ്റഗറിയിലും ജനറല്‍ കാറ്റഗറിയിലും വ്യത്യസ്ത ജില്ലകളില്‍ ഉള്‍പ്പെട്ടവര്‍ ഏതെങ്കിലും ഒരു വേദിയില്‍ മാത്രം പങ്കെടുക്കണം. അല്ലാത്തവരെ ടെസ്റ്റിന്റെ തുടര്‍തിരഞ്ഞെടുപ്പ് നടപടികളിലേക്ക് പരിഗണിക്കുന്നതല്ല. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Most Popular

Recent Comments