Saturday, December 7, 2024
HomeLocal NewsErnakulam Newsബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക്ഷോപ്പ്

ബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക്ഷോപ്പ്

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ ബേക്കറി ഉത്പന്ന നിർമാണത്തിൽ സംരംഭകത്വ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 6 മുതൽ 10 വരെ എറണാകുളം ജില്ലയിൽ കളമശ്ശേരിയിൽ ഉള്ള KIED ക്യാമ്പസ്സിൽ വെച്ച് ആണ് പരിശീലനം നൽകുന്നത്.

ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കറ്റ് (FoSTaC) ലഭിക്കുന്ന പരിശീലനത്തിൽ വിദഗ്ധർ നയിക്കുന്ന ബേക്കറി ഉത്പന്ന നിർമ്മാണത്തിന്റെ തിയറി ക്ലാസും പ്രായോഗിക പരിശീലനവും, വിവിധ സർക്കാർ പദ്ധതികളും ബാങ്കിൽ നിന്ന് ലഭിക്കുന്ന സഹായങ്ങളും തുടങ്ങിയ ക്ലാസുകളും ഉൾപ്പെടുത്തിയിരിക്കുന്നു. കോഴ്സ് ഫീ സെർട്ടിഫിക്കേഷൻ, ഭക്ഷണം, ജി.എസ്.ടി ഉൾപ്പെടെ 1800 രൂപ ആണ് പരിശീലനത്തിന്റെ ഫീസ്.

താത്പര്യമുള്ളവർ ഓൺലൈനായി ഫെബ്രുവരി മൂന്നിന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരെഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890, 2550322, 9946942210.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Most Popular

Recent Comments