എസ്.എ.ടി. ആശുപത്രിയിൽ ഒഴിവുകൾ

0
51

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ വിവിധ പദ്ധതികളുടേയും ആശുപത്രി വികസന സമിതിയുടേയും കീഴിൽ വിവിധ തസ്തികകളിലേക്കു നിശ്ചിത മാസ വേതന അടിസ്ഥാനത്തിൽ ആറു മാസക്കാലയളവിലേക്കു നിയമനം നടത്തുന്നു. പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ അനസ്തേഷ്യ ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ എൻഡോസ്‌കോപ്പി ടെക്നീഷ്യൻ, അനസ്തേഷ്യ വിഭാഗത്തിൽ ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തിപരിചയം, വയസ്, മേൽവിലാസം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം 2024 ജനുവരി 29ന് ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്), എൻഡോസ്‌കോപ്പി ടെക്നിഷ്യൻ തസ്തികകളിലേക്കും 30ന് അനസ്തേഷ്യ ടെക്നിഷ്യൻ, ഓക്സിജൻ പ്ലാന്റ് ടെക്നിഷ്യൻ തസ്തികകളിലേക്കും 31ന് റേഡിയോഗ്രാഫർ തസ്തികയിലേക്കും അഭിമുഖത്തിനു ഹാജരാകണം. രാവിലെ 10.30ന് ശ്രീ അവിട്ടം തിരുനാൾ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് 0471 2528870, 2528544, 2528320.

LEAVE A REPLY

Please enter your comment!
Please enter your name here