വിമുക്തഭടന്മാരുടെ പത്താം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ബിരുദാനന്തര ബിരുദം വരെയും മറ്റു ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്ന മക്കള്‍ക്ക് സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നും ഈ വര്‍ഷം എഡ്യൂക്കേഷന്‍ ഗ്രാന്റിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ക്കും ഈ കോഴ്‌സിന് അപേക്ഷിക്കാം.
അപേക്ഷകര്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളളവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. അപേക്ഷാഫോറം www.szinikwelfarekerala.org വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജനുവരി 30. ആവശ്യമായ എല്ലാ രേഖകളും അപേക്ഷ ഫോറത്തിലെ രണ്ടും മൂന്നും പേജിനുനടുവിലായി വച്ച് കെട്ടേണ്ടതാണ്.
സ്റ്റാപ്ലര്‍ പിന്‍ ഉപയോഗിക്കാന്‍ പാടുളളതല്ല. യഥാസമയം അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കാതെ വരുന്നവരുടെ അപേക്ഷകള്‍ ഫണ്ടിന്റെ ലഭ്യതക്കനുസരിച്ച് മാത്രം പ്രത്യേകം പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0484-2422239