Sunday, November 10, 2024
HomeEducationSholarshipസെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം

സെൻട്രൽ സെക്ടറൽ സ്കോളർഷിപ്പ്: 31 വരെ അപേക്ഷിക്കാം

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളജ് / സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് (ഫ്രഷ് / റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി / വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023ലെ 12ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം കൂടുതൽ മാർക്കു വാങ്ങി വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം.

കറസ്പോണ്ടൻസ് കോഴ്സിനോ ഡിസ്റ്റൻസ് കോഴ്സിനോ ഡിപ്ലോമ കോഴ്സിനോ ചേർന്നവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല. പ്രായം 18-25നും മധ്യേ ആയിരിക്കണം. അപേക്ഷകർ നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarship.gov.in എന്ന വെബ്സൈറ്റ് വഴി ഫ്രെഷ് / റിന്യൂവൽ സ്കോളർഷിപ്പ് അപേക്ഷിക്കാം. സ്ഥാപനങ്ങൾക്ക് അപേക്ഷ പരിശോധിക്കുവാനുള്ള അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങൾക്ക്: :www.collegiateedu.kerala.gov.inwww.dcescholarship.kerala.gov.in , 9447096580. ഇ-മെയിൽ: centralsectorscholarship@gmail.com.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Most Popular

Recent Comments