Saturday, December 7, 2024
HomeEducationExaminationഐ.റ്റി.ഐ കളില്‍ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം

ഐ.റ്റി.ഐ കളില്‍ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം

സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ഐ.റ്റി.ഐ കളില്‍ 2017-19 പരിശീലന കാലയളവില്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പ്പെട്ട രണ്ടു വര്‍ഷ ട്രേഡുകളില്‍ പ്രവേശനം നേടിയവരും 1, 2, 3, 4 സെമസ്റ്ററുകളില്‍ പരാജയപ്പെട്ടവരുമായ ട്രെയിനികള്‍ക്ക് വീണ്ടും പരീക്ഷ എഴുതുവാനുള്ള അവസരം നല്‍കിയിരിക്കുന്നു.

മാര്‍ച്ച് 2024 സപ്ലിമെന്ററി സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ താത്പര്യമുളള ട്രെയിനികള്‍ പ്രവേശനം നേടിയ ഐ ടി ഐകളില്‍ 2024 ജനുവരി 30 ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് നേരിട്ട് ഹാജരായി ഓരോ സെമസ്റ്ററിനും പ്രത്യേകം അപേക്ഷയും അപേക്ഷാഫീസും നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Recent Posts

Most Popular

Recent Comments